സോളാര്‍; ഞെട്ടലോടെ ഹൈക്കമാന്‍ഡ്, രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി - KERALA TIMES TV

Breaking News

12 October 2017

സോളാര്‍; ഞെട്ടലോടെ ഹൈക്കമാന്‍ഡ്, രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി


ദില്ലി: കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം കുരുക്കിയ സോളാര്‍ റിപ്പോര്‍ട്ടില്‍ ഞെട്ടലോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടന്നിട്ടില്ല. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും എന്തു വേണമെന്ന് ആലോചിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍. 
ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകള്‍ വാസ്‌നികിനോട് റിപ്പോര്‍ട്ട് തേടി.
സോളാറില്‍ നിയമസാധ്യത തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട നടപടികള്‍ ആലോചിക്കാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി ഉടന്‍ ചേരും .

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയില്‍ കേന്ദ്രനേതാക്കളെ കാണുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സമയം തേടി. ഗുജറാത്തില്‍നിന്ന് മടങ്ങിയെത്തുന്ന രാഹുല്‍ മറ്റ് നേതാക്കളുമായി വിഷയം ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

Pages