അരവിന്ദ് കെജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി - THE KERALA TIMES

Breaking Now

Home Top Ad

Responsive Ads Here

Post Top Ad

12 October 2017

അരവിന്ദ് കെജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി


ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കാര്‍ മോഷണം പോയി. ദില്ലി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്. 
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്.

അസീസ് ഇബ്രാഹിം എഴുതുന്ന "ഡിസംബർ"

ഒരിക്കലും  വെറും കൈയോടെ  വരാറില്ല ഡിസംബർ  പോകുമ്പോൾ  തിരിഞ്ഞു  നോക്കാറുമില്ല  പുത്തൻ  പുതിയൊരാൾ  നടന്നടുക്കുന്നുണ്...

Post Bottom Ad

Pages