സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍; കമ്മീഷന്‍ സെക്രട്ടറി - THE KERALA TIMES

Breaking Now

Home Top Ad

Responsive Ads Here

Post Top Ad

12 October 2017

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍; കമ്മീഷന്‍ സെക്രട്ടറി


കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്ന് സോളാര്‍ കമ്മീഷന്‍ സെക്രട്ടറി പി.എസ്.ദിവാകരന്‍. രാഷ്ട്രീയപരമായി ഒരു ജഡ്ജിയും റിപ്പോര്‍ട്ട് തയ്യാറാക്കില്ലയ തെളിവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സോളാര്‍ കമ്മീഷണന്റെ ടേംസ് ഓഫ് റഫറന്‍സില്‍ സരിത വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ് അന്വേഷിച്ചതെന്ന് കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെട്ടതെല്ലാം കമ്മീഷന്‍ പരിശോധിച്ചു.റിപ്പോര്‍ട്ട് ആദ്യം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കണമെന്നേ ഉള്ളൂ. ബലാത്സംഗത്തിന്റെ നിര്‍വചനങ്ങള്‍ മാറി.  മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ദിവാകര്‍ വ്യക്തമാക്കി.

അസീസ് ഇബ്രാഹിം എഴുതുന്ന "ഡിസംബർ"

ഒരിക്കലും  വെറും കൈയോടെ  വരാറില്ല ഡിസംബർ  പോകുമ്പോൾ  തിരിഞ്ഞു  നോക്കാറുമില്ല  പുത്തൻ  പുതിയൊരാൾ  നടന്നടുക്കുന്നുണ്...

Post Bottom Ad

Pages