കേന്ദ്രത്തിന്റെ ദീപാവലി സമ്മാനമായി കോളേജ് അധ്യാപകര്‍ക്ക് ശമ്പള വര്‍ധനവ് - THE KERALA TIMES

Breaking Now

Home Top Ad

Responsive Ads Here

Post Top Ad

12 October 2017

കേന്ദ്രത്തിന്റെ ദീപാവലി സമ്മാനമായി കോളേജ് അധ്യാപകര്‍ക്ക് ശമ്പള വര്‍ധനവ്


കോളേജ് അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവ് നടപ്പാക്കി കേന്ദ്രം. 22 മുതല്‍ 28 ശതമാനം വരെയാണ് വര്‍ദ്ധനവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകള്‍, യുജിസി അംഗീകാരമുള്ള കോളേജുകള്‍ എന്നിവിടങ്ങളിലെ 7.58 ലക്ഷം അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് നടപടിയെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. 12,912 കോളേജുകളിലെയും 329 സംസ്ഥാന സര്‍വ്വകലാശാലകളിലെയും അസിസ്റ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ക്കും 43 കേന്ദ്ര സര്‍വ്വകലാശാലകളിലെയും കല്‍പ്പിത സര്‍വ്വകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ലെയും അധ്യാപകര്‍ക്ക് ഗുണം ചെയ്യും. അക്കാദമിക് മേഖലകളിലേക്ക് മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

അസീസ് ഇബ്രാഹിം എഴുതുന്ന "ഡിസംബർ"

ഒരിക്കലും  വെറും കൈയോടെ  വരാറില്ല ഡിസംബർ  പോകുമ്പോൾ  തിരിഞ്ഞു  നോക്കാറുമില്ല  പുത്തൻ  പുതിയൊരാൾ  നടന്നടുക്കുന്നുണ്...

Post Bottom Ad

Pages