Breaking News


Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsreaders/assets/lib/breadcrumbs/breadcrumbs.php on line 252

ഐകിഡോ നെക്സ്റ്റ് എയർ കൂളറുകളുടെ പുതിയ ശ്രേണി വി-ഗാർഡ് പുറത്തിറക്കി

കൊച്ചി: ഈ വേനലിലെ  ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ അതിജീവിക്കാൻ  വി-ഗാർഡ് ഇൻഡസ്ട്രീസ് ഐകിഡോ നെക്സ്റ്റ് എയർ  കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.   പൂർണ്ണമായും റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ഐകിഡോ നെക്സ്റ്റ് എയർ കൂളറുകൾ  വളരെയധികം യൂസർ ഫ്രണ്ട്ലിയാണ്. സ്മാർട്ട് ഹ്യുമിഡിറ്റി കൺട്രോൾ, സ്മാർട്ട് സ്ലീപ്പ് മോഡ്, സ്മാർട്ട് മെമ്മറി ഫംഗ്ഷൻ, ലോ വാട്ടർ ലെവൽ അലാറം എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിനുണ്ട്.

25  ലിറ്റർ മുതൽ 85 ലിറ്റർ വരെ വ്യത്യസ്തമായ ടാങ്ക് കപ്പാസിറ്റിയിൽ കൂളറുകൾ ലഭ്യമാണ്. കൂടുതൽ കൂളിങ് ഉറപ്പുനൽകുന്ന ഡെൻസ് നെസ്റ്റ് സാങ്കേതികവിദ്യയുള്ള ഹണികോമ്പ് പാഡുകൾ, വിശാലമായ ടാങ്ക് കപ്പാസിറ്റി  എന്നിവയും ഐകിഡോ നെക്സ്റ്റ് എയർ കൂളറുകളുടെ മറ്റു പ്രത്യേകതകളാണ്. 
 ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് വി ഗാർഡ് എല്ലായ്പ്പോഴും പ്രവർത്തിക്കുന്നത്. അർദ്ധരാത്രിയിൽ ഉറക്കമുണരുന്നതിനും തണുത്ത വാട്ടർ ടാങ്ക് വീണ്ടും നിറയ്ക്കുന്നതിനും ഉപഭോക്താവിനുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഐകിഡോ നെക്സ്റ്റ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. അധിക കട്ടിയുള്ള കൂളിംഗ് പാഡുകൾ, ഉയർന്ന ടാങ്ക് ശേഷി, റിമോട്ട്  മുതലായ സവിശേഷതകളോടെയാണ് ഐകിഡോ എൻ‌എക്‌സി വരുന്നത്. ഈ എയർ കൂളർ ഉപയോക്താക്കൾക്ക് സമാധാനപരവും തടസ്സരഹിതവുമായ  ഉറക്കം ലഭ്യമാക്കുമെന്നത്‌   ഉറപ്പാണ്”. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എം ഡി മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *