Breaking News

തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

തിരുനെല്‍വേലി: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ എം ഗണേശ്വര്‍ എന്ന 15കാരനു ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. 25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിലാണ് പതിനഞ്ചുകാരന്‍ തട്ടിയത്. തല്‍ക്ഷണം ബാലന്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *