Breaking News

മുഖ്യമന്ത്രി ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു; ശ്രീവാസ്തവയുടെയും ബ്രിട്ടാസിന്റെയും സേവനം മാര്‍ച്ച് 1 വരെ മാത്രം

മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഉപദേശകന്റെയും മാധ്യമ ഉപദേശകന്റെയും സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

മാര്‍ച്ച് ഒന്നു മുതലാണ് ഉപദേശകരുടെ സേവനം അവസാനിപ്പിച്ചത്. നിലവില്‍ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമാണ്.

2021 മാർച്ച് 1 മുതൽ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്. 2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്.

2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *