രാജേഷ് വധവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമെന്ന് എംഎൽഎയുടെ പിഎ പ്രതീഷ് - Kerala Times TV: Malayalam | Latest News, Live tv, Entertainment, National, Kerala, World, Sports

Breaking News

30 July 2017

രാജേഷ് വധവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമെന്ന് എംഎൽഎയുടെ പിഎ പ്രതീഷ്

PA Pratheesh MLA PA Sangma claims he is fake in social media,www.thekeralatimes.com

തിരുവനന്തപുരം: മരണവാർത്ത സ്ഥിരീകരിയ്ക്കുന്നതിന് തൊട്ടുമുൻപ് പാറശ്ശാല എംഎൽഎയുടെ പിഎയുടെ എന്ന് കരുതുന്ന ഫേസ്ബുക് പോസ്റ്റിന്റെ  സ്ക്രീൻഷോട്ട് വ്യാജമാണെന്നു പ്രതീഷ് പ്രതികരിച്ചു. ഇന്നലെ ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതീഷിന്റേതെന്നു കരുതുന്ന സ്ക്രീൻഷോട്ട് ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. അത് ശ്രദ്ധയിപ്പെട്ടതിനെത്തുടർന്നാണ് പ്രതീഷ് സ്ക്രീന്ഷോട് കുപ്രചാരണമാണെന്നു പ്രതീഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

പ്രതീഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.


വ്യാജപ്രചരണം തിരിച്ചറിയുക
പ്രിയപ്പെട്ടവരേ.
ഞാൻ പ്രതീഷ്.പി.ആർ കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എന്റെ പേരിൽ അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങളും ബി.ജെ.പി പ്രവർത്തകരും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഞാനീ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. മുൻപ് എൽഡിഎഫിനെ ട്രോളിക്കൊണ്ട് ശ്രീ.വി.ടി.ബൽറാം എംഎൽഎ "ഫസ്റ്റ് വിക്കറ്റ് " വീണു എന്ന് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നു, ഇതിനു മറുപടിയെന്നോണം ആരോപണ വിധേയമായ കോവളം എംഎൽഎ ശ്രീ.വിൻസന്റിന്റെ വിഷയവുമായി ബന്ധപ്പെട്ട് അംപയർ ഔട്ട് സിഗ്നൽ കാണിക്കുന്ന തരത്തിൽ ഒരു ചിത്രം ഞാനെന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു .. ഇൗ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് ഉപയോഗിച്ചുകൊണ്ട് ഇന്നലത്തെ കൊലപാതകവുമായി ബന്ധപ്പെടുത്തി എനിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട എന്റെ ഒരു സൃഹൃത്ത് അത് നീക്കം ചെയ്യാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും അവർ അയാളുടെ അഭ്യർത്ഥനയുടേയും സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ആടിനെ പട്ടിയാക്കുന്ന ബിജെപി ഇത്തരത്തിലൊരു കുപ്രചരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിച്ചു വരുന്നത്. ഇന്നലത്തെ സംഭവത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോയും, ചിത്രങ്ങളും പ്രചരിപ്പിച്ചുവരുന്ന ബിജെപി പ്രവർത്തകർ എന്നേയും അതിൽ കരുവാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ ഗിബൽസിയൻ നുണകൊണ്ട് എല്ലാകാലത്തും ജനശ്രദ്ധ തിരിച്ചുവിടാനാവില്ല . ഇത്തരത്തിൽ എന്റെ ജീവനുതന്നെ ഭീഷണിയാവുന്ന തരത്തിൽ അപകീർത്തികരമായ വാർത്ത പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമത്തിനെതിരേയും വ്യാജ പ്രചാരണം നടത്തുന്ന ഫേസ്ബുക്ക് ഐഡി കൾക്കുമെതിരേയും ഇതിനുപിന്നിലെ ഗൂഢാലോചന തിരിച്ചറിയുന്നതിനുമായി ഞാൻ നിയമപരമായി നടപടികൈക്കൊള്ളുവാൻ പരാതി സമർപ്പിക്കുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളുടേയും സഖാക്കളുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു...
സ്നേഹപൂർവ്വം
Pratheesh.P.R


Pages