ഇസാഫ് മറ്റു ബാങ്കുകള്‍ക്ക് മാതൃക: പ്രൊഫ. പി.ജെ കുര്യന്‍ - Kerala Times TV: Malayalam | Latest News, Live tv, Entertainment, National, Kerala, World, Sports

Breaking News

13 March 2018

ഇസാഫ് മറ്റു ബാങ്കുകള്‍ക്ക് മാതൃക: പ്രൊഫ. പി.ജെ കുര്യന്‍

Isaf is a model for other banks, Rajya Sabha deputy chairman Prof. PJ Kurian said. He was speaking after inaugurating the annual celebration of the Ishap Small Business Bank. K. Paul Thomas is a person who has found the disorder and inequality in the society. These are the wealthiest individuals in the Indian banks for lakhs of rupees.,www.thekeralatimes.com


തൃശ്ശൂര്‍: ഇസാഫ് മറ്റു ബാങ്കുകള്‍ക്ക് മാതൃകയാണ്, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ  വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അസാധാരണം, അസമത്വം എന്നിവ കണ്ടെത്തി ചികിത്സിച്ച ഒരു വ്യക്തിയാണ് കെ.പോള്‍ തോമസ്. ഇന്ത്യന്‍ ബാങ്കുകളിലേ ലക്ഷക്കണക്കിനുള്ള കിട്ടാക്കടത്തിന് കാരാണം അതിസമ്പന്നരായ വ്യക്തികളാണ്. പാവപ്പെട്ടവര്‍ സത്യ സന്ധരാണെന്നും വാങ്ങിയ തുക തിരിച്ച് നല്കുന്നവരാണെന്നും ഇസാഫ് ഇഃിനോടകം തെളിയിച്ചു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തെപറ്റി നാം സംസാരിക്കുവാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല എന്നാല്‍ ഇസാഫ് എന്ന പ്രസ്ഥാനം 26 വര്‍ഷമായി ഇതിന് വേണ്ടി പ്രയ്ത്നിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഡ്വക്കേറ്റ് കെ.രാജന്‍ എം.എല്‍.എ ഒല്ലൂര്‍, തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍, തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി തുടങ്ങിയവര്‍ പ്രത്യേക പ്രഭാഷണം നടത്തി. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഇസാഫ് സൊസൈറ്റിയുടെ 26ം ഫൗണ്ടേഷന്‍ ഡേയും ഇതോടൊപ്പം ആഘോഷിച്ചു.

ڇസാമ്പത്തിക അസമത്വം ഇന്നും സമൂഹത്തില്‍ ഒരു വലിയ പ്രശ്നമായി തുടരുകയാണ്. ഇന്ന് ഇന്ത്യയിലെ 73 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. ഈ അസമത്വം സമൂഹത്തില്‍ അസമാധാനം ഉണ്ടാക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വലിയ ജനതയ്ക്ക് വേണ്ടിയാണ് ഇസാഫ് എന്നും നിലകൊള്ളുന്നാത്ڈ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ്  അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 
ആഘോഷത്തോടനുബന്ധിച്ച് ഇസാഫ് സൊസൈറ്റിയില്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെ ആദരിച്ചു. കൂടാതെ 6 കുട്ടികള്‍ക്ക് വിദ്യ ജ്യോതി സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. ഇസാഫ് ധന്‍കേന്ദ്ര, അഡല്‍ പെന്‍ഷന്‍ യോജന, ഗ്രഹ ജ്യോതി, ഗര്‍ഷോം ഇസാഫ് സൗഭാഗ്യ, ഇസാഫ് സബ്സിഡി എന്നീ വിവിധ് എന്നീ പദ്ധതികളും ചടങ്ങില്‍ പുറത്തിറക്കി. മികച്ച കാര്‍ഷിക ഉദ്പാതക കമ്പനികള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഇസാഫ് സഹ സ്ഥാപകന്‍ ജേക്കബ് സാമുവല്‍, ഇസാഫ് കോപ്പറേറ്റിവ് ഡയറക്ടര്‍ അലോക് തോമസ് പോള്‍ ഇസാഫ് സൊസൈറ്റി പ്രസിഡ്ന്‍റ് പ്രൊഫ്. എലിസബത്ത് ജോണ്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍മാരായ എ.അക്ബര്‍, സനീഷ് സിംഗ്, ഡൊ.എ.വി ജോസഫ്, അലക്സ് പി. ജോര്‍ജ്, ജോര്‍ജ് ജോസഫ്, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ്മാരായ ജോര്‍ജ് തോമസ്, എ.ജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനടയ്ക്ക് ഓരോ മാസവും ഏകദേശം 10 പുതിയ ശാഖകാളാണ് ഇസാഫ് ആരംഭിച്ചത്. 16 ലക്ഷം പുതിയ വായ്പകള്‍ ഉള്‍പ്പെടെ മൊത്തം 4200 കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്തിരിക്കുന്നത്. ബാങ്കിന്‍റെ വിപുലീകരണത്തിന്‍ മൂലധനം വര്‍ധിപ്പിക്കുവാനുള്ള പദ്ധ്തിയും തയ്യാറാക്കിയിട്ടുണ്ട്. 2,300 കോടിയുടെ നിക്ഷേപമാണ് ഇസാഫ് നേടിയിരിക്കുന്നത്. ഇതില്‍ 50 ശതമാനം റീട്ടെയില്‍ ഡെപ്പോസിറ്റ് ഇനത്തിലാണുള്ളത്. ബാകിന്‍റെ വായ്പ് 3900 കോടിയാണെങ്കിലും ഇസാഫ് ബാങ്കിന്‍റെ വായ്പ വിതരണം വളരെ മികച്ചതാണ്. ബാങ്കിന്‍റെ മൂലധനം 475 കോടി രൂപയാണ്, കൂടാതെ 4000ല്‍ പരം ജീവനക്കാരും ബാങ്കിന് ഉണ്ട്.

Pages