‘ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല, തൊട്ടതേയുള്ളു’ ; ആള്‍ദൈവത്തിന് പിന്തുണയുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ - Kerala Times TV: Malayalam | Latest News, Live tv, Entertainment, National, Kerala, World, Sports

Breaking News

26 April 2018

‘ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല, തൊട്ടതേയുള്ളു’ ; ആള്‍ദൈവത്തിന് പിന്തുണയുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍

'Asaram was not raped, it's just'; A former IPS officer with support from Allaah,www.thekeralatimes.com

കൗമാരക്കാരിയെ പീഡിപ്പിച്ചതിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആസാറാം ബാപ്പുവിന് പിന്തുണയുമായി ഇസ്രത്ത് ജഹാന്‍ കേസില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രംഗത്ത്.

ഇസ്രത്ത് ജഹാന്‍കേസില്‍ പ്രതിയായ മുന്‍ ഐപിഎസ് ഉദ്യാഗസ്ഥന്‍ ഡിജി വന്‍സാരയാണ് ആള്‍ദൈവം ആസാറാം ബാപ്പുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ആസാറാം ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ്.

ജോധ്പൂര്‍ കോടതി വിധിയെ മാനിക്കുന്നു. പക്ഷേ അദ്ദേഹത്തെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചത്ശരിയായ നടിപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആറിന്റെ പകര്‍പ്പുമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ സമീപിച്ചത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി ഒരിടത്തു പറയുന്നില്ല മോശമായ രീതിയില്‍ സ്പര്‍ശിച്ചു എന്ന് മാത്രമാണ് എഫ് ഐ ആറിലുള്ളത് അദ്ദേഹം പറഞ്ഞു. താന്‍ ആസാറാം അനുയായി ആണെന്നും വന്‍സാര വെളിപ്പെടുത്തി.

Pages