• Breaking News

    പാതിവില പറഞ്ഞ് കാത്തിരുന്നു; എന്നിട്ടും കച്ചവടം ഉഴപ്പി: ഒടുവിൽ കടുംകൈ

    Waiting for half of the price; Still, the trade continues: finally the bigger one,www.thekeralatimes.com


    തിരുവനന്തപുരം: വീട് വാങ്ങാമെന്നറുപ്പ് നൽകിയ ബാലരാമപുരം സ്വദേശി വാക്കുമാറിയതോടെ തകർന്നത് ഒരു കുടുംബത്തിന്റ നിലനിൽപ്പിനായുള്ള കണക്കുകൂട്ടലുകൾ. 45 ലക്ഷം രൂപ വിലപറഞ്ഞ സ്ഥലവും വീടും ഒടുവിൽ 23 ലക്ഷം രൂപയ്ക്കു വിൽക്കാൻ ചന്ദ്രനും കുടുംബവും തയാറായിരുന്നു. സമീപവാസിയായ ഒരു ബ്രോക്കർ വഴി ബാലരാമപുരം സ്വദേശി വാങ്ങാമെന്നും ഏറ്റു. ഈ ഉറപ്പിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അഭിഭാഷക കമ്മിഷണറും സംഘവും ജപ്തി നടപടികൾക്കായി എത്തിയപ്പോൾ 14 വരെ സാവകാശം ചോദിച്ചത്.

    കമ്മിഷണറോട് ബാലരാമപുരം സ്വദേശി അഭിഭാഷക ഫോണിൽ സ്ഥലവും വീടും വാങ്ങുമെന്ന് ഉറപ്പു നൽകിയതായും സമീപവാസി സെബാസ്റ്റ്യൻ പറഞ്ഞു. അവധി തീരുന്ന അവസാന ദിവസമായ ഇന്നലെ പക്ഷേ കച്ചവടം ഉഴപ്പി. കുടുംബത്തിന്റെ പ്രതിസന്ധി മുതലെടുത്ത് വില വീണ്ടും കുറയുമോ എന്ന് വാങ്ങുന്നയാൾ നോക്കിയിരിക്കാമെന്ന് സെബാസ്റ്റ്യൻ പറയുന്നു. ഗൾഫിൽ നിന്ന് ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും വായ്പയെടുത്ത 5 ലക്ഷം രൂപയും ചേർത്താണ് വീട് പണിത്. സമീപത്തുള്ള ചെറിയ സ്ഥലങ്ങൾ പോലും 27 ലക്ഷത്തിന് പോയപ്പോഴാണ് കണ്ണായ ഈ സ്ഥലം 24 ലക്ഷത്തിന് വിൽക്കാൻ അവർ തയ്യാറായതെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

    Post Bottom Ad