• Breaking News

    രാജ്യം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു


    രാജ്യം ഇന്ന് കരസേനാദിനം ആഘോഷിക്കുന്നു. ഇന്ത്യൻ
    സേനയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആയിരുന്ന ലഫറ്റനന്റ് ജനറൽ കെ.എം.കരിയപ്പയോടുള്ള ആദരസൂചകമായാണ് ജനുവരി15-ന് രാജ്യം കരസേനാ ദിനം ആഘോഷിക്കുന്നത്. സേനാ കേന്ദ്രങ്ങളിലും
    രാഷ്ട്രതലസ്ഥാനത്തും ഇന്നു നിരവധി ആർമി പരേഡുകളും മിലിട്ടറി ഷോകളുമുണ്ടാകും. രാഷ്ട്രസേവനത്തിനായി
    ധീരപൂർവം പോരാടുന്ന ഇന്ത്യൻ സൈനികരോടുള്ള ബഹുമാനസൂചകമായിട്ടുമാണ്
    സേനാദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ അതിർത്തികളിൽ നിതാന്ത ജാഗ്രതയോടെ സംരക്ഷണ കവചമൊരുക്കുന്ന ഇന്ത്യൻ സൈനികരുടെ ആത്മാർപ്പണം അവർണ്യമാണ്. ദുരന്ത നിവാരണ ഘട്ടങ്ങളിലും ഇന്ത്യൻ സേനയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പരേഡുകളും സൈനികാഭ്യാസങ്ങളും നടക്കും. ധീരതയ്ക്കുള്ള മെഡലുകളും വിശിഷ്ടസേവാ മെഡലുകളും ഈയവസരത്തിൽ നൽകും.

    Post Bottom Ad