• Breaking News

    മകരസംക്രമ ദിനത്തില്‍ ഇളയരാജ ശബരീശ ദര്‍ശനം നടത്തി


    ശബരിമല: പ്രശസ്ത സംഗീതഞ്ജന്‍ പത്മവിഭൂഷണ്‍ ഇളയരാജ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 2.09-ന് നടന്ന മകരസംക്രമ പൂജാ വേളയിലായിരുന്നു ദര്‍ശനം. 2.30-ന് ഹരിവരാസനം കേട്ട ശേഷമാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്. മകരസംക്രമ പൂജ തൊഴാന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി,
    എന്‍.വിജയകുമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരും ഉണ്ടായിരുന്നു.

    Post Bottom Ad