• Breaking News

    കല്ലാറിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കയത്തിലകപ്പെട്ട് മുങ്ങി മരിച്ചു

    വിതുര: കല്ലാർ നദിയിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കയത്തിലകപ്പെട്ടു മുങ്ങി മരിച്ചു. കിളിമാനൂർ സ്വദേശി രാമകൃഷ്ണൻ എന്നു വിളിക്കുന്ന പ്രശോഭ് കുമാർ (54) ആണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ നാല് പേർ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കല്ലാർ വഞ്ചിപ്പാറ കടവിന് സമീപമാണ് സംഭവം. പ്രശോഭ് കയത്തിൽ മുങ്ങി താഴ്ന്നപ്പോൾ സുഹൃത്തുക്കൾ നിലവിളിച്ചു. ഉടൻ നാട്ടുകാർ എത്തി പ്രശോഭിനെ പുറത്തെടുത്തു വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിമാനൂരിൽ നിന്നും അഞ്ചംഗ സംഘം പൊന്മുടി സന്ദർശിക്കുവാൻ എത്തിയതായിരുന്നു. തിരിച്ചു കല്ലാറിൽ എത്തി കുളിക്കുവാൻ ഇറങ്ങിയപ്പോഴാണ് ദുരന്തം. പ്രശോഭ്കുമാർ വർഷങ്ങളായി ലണ്ടനിൽ ആണ്. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽ നിന്നും നാട്ടിൽ എത്തിയത്. മൃതദേഹം വിതുര ആശുപത്രി മോർച്ചറിയിൽ. വിതുര പൊലിസ് കേസെടുത്തു.

    Post Bottom Ad