• Breaking News

    ദേശീയ അധ്യാപക പരിഷത്ത്; സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി


    തിരുവനന്തപുരം: ദേശീയ അധ്യാപക പരിഷത്തിന്റെ 41-ാം സംസ്ഥാന സമ്മേളനത്തിന് അനന്തപുരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 30, 31, ഫെബ്രുവരി 1 തിയതികളിൽ തിരുവനനന്തപുരത്തെ സംസ്കൃതി ഭവൻ, രാജധാനി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 30-ന് വൈകീട്ട് 6 മണി മുതൽ ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ,
    ഉപരികാര്യകർത്താക്കൾ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാന സമിതി യോഗം ചേരും. 31-ന് പ്രതിനിധി സമ്മേളനം നടക്കും. 9-ന് രജിസ്ട്രേഷൻ നടക്കും. 9.30-ന് പതാക ഉയർത്തൽ, 9.45-ന് ഉദ്ഘാടന സഭ, 11.45-ന്
    സമന്വയസഭ, സുഹൃദ് സമ്മേളനം. ഉച്ചക്ക് 2.30 മുതൽ നടക്കുന്ന സംഘടനാ സഭയിൽ ജില്ലകളുടെ റിപ്പോർട്ട് അവതരണം, സംസ്ഥാന റിപ്പോർട്ട്, സംഘടനാ ചർച്ച എന്നിവ നടക്കും. വൈകീട്ട് 7-ന് നടക്കുന്ന വൈചാരിക സഭയിൽ 'പൗരത്വ നിയമ ഭേദഗതിയും വിവാദങ്ങളും' എന്ന വിഷയത്തിൽ ചർച്ച നടക്കും. രാത്രി 8.30-ന് സാംസ്ക്കാരികസഭ നടക്കും. ഫെബ്രുവരി ഒന്നിന് സ്വാഭിമാൻ നഗറിൽ (രാജധാനി ഓഡിറ്റോറിയം) നടക്കുന്ന പൊതുസഭയിൽ 9.45-ന് ഉദ്ഘാടന സഭ നടക്കും. കണ്ണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത്ഥ് നാരായണൻ വിശിഷ്ട അതിഥിയാകും. 11.30-ന് യാത്ര അയപ്പ് സമ്മേളനം, 2-ന് വിദ്യാഭ്യാസ സമ്മേളനം, 3.15-ന് സമാപന സമ്മേളനം, 4-ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. എം.എൽ.എ ഒ.രാജഗോപാൽ , എ.ബി.ആർ.എസ്.എം അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി.സിംഘാൾ, റിട്ട.ഡി.ജി.പി.ഡോ. ടി.പി.സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ഡോ.ജെ. പ്രമീളാദേവി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ആർ.എസ്.എസ്.സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ, സഹപ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടർ ആർ.സഞ്ജയൻ തുടങ്ങിയവർ വിവിധ സഭകളിൽ സംബന്ധിക്കും. മുൻ ഡി.ജി.പി. ഡോ.ടി.പി. സെൻകുമാർ ചെയർമാനും എൻ.ടി.യു സംസ്ഥാന ഉപാധ്യക്ഷൻ പി.എസ്.ശ്രീകലേശൻ ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം സമ്മേളനം വിജയിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പി.എസ്.
    ശ്രീകലേശൻ മാസ്റ്റർ (9447013959), ശ്യാംലാൽ മാസ്റ്റർ (9995690009) എന്നിവരുമായി ബന്ധപ്പെടണം.

    Post Bottom Ad