• Breaking News

    നിത്യഹരിത നായകൻ പ്രേംനസീർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 31 വർഷം


    മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീർ (അബ്ദുൾ ഖാദർ) കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 31 വർഷം. 1989 ജനുവരി16നാണ് അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങിയത്. ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും
    അസുമ ബീവിയുടെയും മകനായി 1929 ഏപ്രിൽ ഏഴിനു ജനിച്ച ഇദ്ദേഹം. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീചിത്തിര വിലാസം സ്കൂൾ, ആലപ്പുഴ എസ്.ഡി. കോളജ്, ചങ്ങനാശ്ശേരി സെന്റ് ബർക്ക്മാൻസ് കോളേജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇക്കാലത്ത് തന്നെ
    ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി ഇദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ
    'വിശപ്പിന്റെവിളി' യുടെ ചിത്രീകരണത്തിനിടെ നടൻ തിക്കുറിശ്ശി സുകുമാരൻ
    നായരാണ് പ്രേംനസീർ എന്നു പുനർനാമകരണം ചെയ്തത്. 1952-ൽ മരുമകൾ എന്ന ചിത്രത്തിലുടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ
    മിക്കവാറും ചിത്രങ്ങളുടെ നിർമാതാക്കൾ ഉദയ, മെരിലാന്റ് സ്റ്റുഡിയോകൾ ആയിരുന്നു. അറുനൂറിലേറെ മലയാള
    ചിത്രങ്ങളിൽ അഭിനയിച്ച
    പ്രേംനസീർ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ടു കന്നഡ ചിത്രത്തിലും അഭിനയിച്ചു. നടി ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവകാല റെക്കോഡാണ്. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും നസീറിന് സ്വന്തം. മലയാള സിനിമയ്ക്കും
    ഇന്ത്യൻ സിനിമയ്ക്കും ഇദ്ദേഹം നൽക്കിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 'ധ്വനി' എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ സിനിമ. 59-ാം വയസിൽ അന്തരിച്ചു.

    Post Bottom Ad