• Breaking News

    നാലുമുക്ക് - കണ്ണംമ്പള്ളി റോഡ് നവീകരണം തുടങ്ങി

    വെള്ളനാട്: രണ്ടുകോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന നാലുമുക്ക്–കണ്ണംമ്പള്ളി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. അഞ്ചര മീറ്റർ വീതിയിൽ ആണ് ടാറിങ്. 
    റോഡിന്റെ വീതി കൂട്ടുന്നതിന് നിരവധി വീടുകളുടെ മതിലുകൾ പൊളിച്ചുമാറ്റി. റോഡിന്റെ വശത്തെ നിരവധി പേരുടെ റബർ ഉൾപ്പെടെ ഉള്ള മരങ്ങളും മുറിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ ഓടയും സംരക്ഷണഭിത്തിയും നിർമിക്കുമെന്ന് ആര്യനാട് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. റോഡിന്റെ ആവശ്യകത മനസിലാക്കിയ നാട്ടുകാർ സ്ഥലമേറ്റെടുക്കുന്ന സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടാക്കിയില്ല.

    Post Bottom Ad