• Breaking News

    പുതുക്കുളങ്ങര സ്‌കൂളിന് പുതിയ മന്ദിരമായി, ഉദ്ഘാടനം 31-ന്

    ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗവ.എൽ.പി.സ്കൂളിൽ പുതിയ ബഹുനില മന്ദിരം പൂർത്തിയായതായി  കെ.എസ്.ശബരീനാഥൻ എം.എൽ.എ. അറിയിച്ചു. 88 ലക്ഷം രൂപ ചെലവഴിച്ചു ഇരു നിലകളിലായി നിർമ്മിച്ച മന്ദിരത്തിൽ 6 ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു ശുചിമുറി ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്. പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം 31-ന് ഉച്ചയ്ക്ക് 2.30-ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പുതുക്കുളങ്ങര ഗവ.എൽ.പി.സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ.എസ്.ശബരീനാഥൻ എം.എൽ.എ എത്തിയപ്പോൾ 

    Post Bottom Ad