• Breaking News

    ‘ഈ മണ്ണ് വാങ്ങിയത് രക്തം നല്‍കി’; കൊല്‍ക്കത്ത ഗാലറിയില്‍ സി.എ.എക്കെതിരെ കൂറ്റന്‍ പോസ്റ്ററുകള്‍

    This soil was purchased with blood; Huge posters against CAA in Kolkata gallery,www.thekeralatimes.com


    പൗരത്വ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ കളിക്കളവും രാഷ്ട്രീയ വേദിയാവുന്നു. ഞായറാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് കളി കാണാനെത്തിയവര്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയത്.
    ‘രേഖകള്‍ നല്‍കിയല്ല, രക്തം നല്‍കി വാങ്ങിയ മണ്ണാണിത്’- ഗാലറിയില്‍ ഉയര്‍ത്തിയ കൂറ്റന്‍ ബാനറിലെ വാക്കുകളാണിത്.
    ഇത്തരത്തില്‍ വത്യസ്തങ്ങളായ നിരവദി പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായാണ് കാണികള്‍ ഗാലറിയിലെത്തിയത്.
    ഞായറാഴ്ച നടന്ന മത്സരത്തില്‍ 63,756 ഫുട്‌ബോള്‍ ആരാധകരാണ് ഗാലറിയിലെത്തിയത്. ചിരവൈരികള്‍ തമ്മിലുള്ള മത്സരത്തില്‍ മോഹന്‍ ബഗാന്‍ ഒന്നിനെതിരെ രണ്ടു ഗോളിന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു.

    Post Bottom Ad