• Breaking News

    ‘അദ്ദേഹത്തിന്റെ വിശുദ്ധിയ്ക്ക് സമീപം’; ദലൈലാമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍

    Dates near his sanctity; Archana Suseelan sharing the picture with the Dalai Lama,www.thekeralatimes.com


    സിനിമാ സീരിയല്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടിയാണ് അര്‍ച്ചന സുശീലന്‍. മിനി സ്‌ക്രീനിലെ എവര്‍ഗ്രീന്‍ വില്ലത്തിയാ അര്‍ച്ചന ബിഗ് ബോസ് സീസണ്‍ ഒന്നിന്റെ മത്സരാര്‍ത്ഥി കൂടി ആയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അര്‍ച്ചനയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

    ടിബറ്റന്‍ ബുദ്ധ വംശജരുടെ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഒപ്പമുള്ള ചിത്രമാണ് അര്‍ച്ചന ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘അദ്ദേഹത്തിന്റെ വിശുദ്ധിയ്ക്ക് സമീപം. കൂടുതല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കു വച്ചത്.



    ആരാധകര്‍ നിരവധി സംശയങ്ങള്‍ പങ്ക് വച്ചുകൊണ്ടാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. അര്‍ച്ചന ബുദ്ധമതം സ്വീകരിച്ചോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

    Post Bottom Ad