• Breaking News

    വാളെടുത്തവൻ വാളാൽ; സദാചാര ആക്രമണത്തിന് അഹാനയുടെ മറുപടി ഇങ്ങനെ

    He who takes the sword by the sword; Ahana's reply to the moral attack is as follows,www.thekeralatimes.com


    മലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണ മാലി ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍.

    ഓഫ് വൈറ്റ് ഗൗണ്‍ അണിഞ്ഞെത്തിയ പുതിയ ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് കമന്റുകളോട് അഹാന പ്രതികരിച്ചിരിക്കുന്നത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്.



    സ്വിം സ്യൂട്ടില്‍ കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ‘നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?” എന്ന കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.



    View this post on Instagram

    A post shared by Ahaana Krishna (@ahaana_krishna) on

    Post Bottom Ad