• Breaking News

    ‘ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാന്‍ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു’; ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

    I am duplicating this image for the dictator who called me dual; Ashwathi Srikanth sharing the picture,www.thekeralatimes.com


    ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി തുടങ്ങി, പിന്നീട് അവതാരകയായി മലയാളികളുടെ കൈയടി നേടിയ താരമാണ് അശ്വതി. എഴുത്തുകാരിയായും മികവു തെളിയിച്ചിട്ടുള്ള അശ്വതി, സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. ഇപ്പോഴിതാ അശ്വതി ഒരു ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

    ‘സ്‌കൂളില്‍ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാന്‍ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു. കലങ്ങിയവര്‍ മാത്രം കൈ പൊക്കിയാ മതി’. എന്നാണ് ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.



    ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

    Post Bottom Ad