• Breaking News

    കളിയിക്കാവിള എഎസ്‌ഐ വധം: മുഖ്യ പ്രതികള്‍ പിടിയില്‍

    Murder of ASI: Main accused arrested,www.thekeralatimes.com


    കളിയക്കാവിളയില്‍ എസ്എഐ വില്‍സന്‍ വധക്കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. അബ്ദുല്‍ ഷമീറിനെയും തൗഫീഖിനെയും ഉഡുപ്പിയില്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടുകയായിരുന്നു.

    കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എ.എസ്‌ഐ വിത്സന്‍ വെടിയേറ്റ് മരിക്കുന്നത്. പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതമെന്നാണ് നിഗമനം.

    നേരത്തെ കേസിലെ നാലുപേരെ പൊലീസ് അറസ്റ്റ ്‌ചെയ്തിരുന്നു. പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പരിശോധിക്കുന്നു. തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്‌പ്പെന്നും പൊലീസ് സ്ഥിരീകരിച്ചു.

    വില്‍സണെ അല്ലങ്കില്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നും സ്ഥിരീകരിച്ചു. പെട്ടന്നുണ്ടായ വെടിവയ്പ്പല്ലെന്നും ആസൂത്രിത ആക്രമണമാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉറപ്പിക്കുന്നുണ്ട്.

    Post Bottom Ad