• Breaking News

    പോലീസിനെ വെട്ടിലാക്കി ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി;തടവുകാരില്‍ നിന്ന് കണ്ടെത്തിയത് 11 ഫോണുകള്‍

    Fake bomb threat: 11 phones found from jail inmates in police custody,www.thekeralatimes.com


    പോണ്ടിച്ചേരി: പുതുച്ചേരി പോലീസിനെ വെട്ടിലാക്കി സെന്‍ട്രല്‍ ജയില്‍ തടവുകാരന്റെ വ്യാജ ബോംബ് ഭീഷണി. രാജ് നിവാസിലും റെയില്‍വെ സ്റ്റേഷനിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടക്കുമെന്നായിരുന്നു ഭീഷണി.ബോംബ് ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാര്‍ഡ് റെയില്‍വെ സ്റ്റേഷനിലും രാജ് നിവാസിലും പരിശോധന നടത്തിയിരുന്നു.

    വ്യാജ കോളാണെന്ന് തെളിഞ്ഞതോടെ ജയിലില്‍ പോലീസ് പരിശോധന നടത്തുകയും തടവുകാരില്‍ നിന്ന് 11 ഫോണുകള്‍ കണ്ടെത്തുകയും ചെയ്തു.സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഫോണ്‍ വന്ന നമ്പര്‍ ട്രേസ് ചെയ്തപ്പോഴാണ് കലാപേട്ടിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കോള്‍ വന്നതെന്ന് തെളിഞ്ഞത്.

    Post Bottom Ad