• Breaking News

    'എസ്.ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേ; ഇത് തരംതാഴ്ത്തലല്ല, തരംതിരിക്കല്‍'; പ്രതികരിച്ച് ജേക്കബ്ബ് തോമസ്

    'SI's post is a very good post; This is not degradation, segregation '; Jacob Thomas in Respondent,www.thekeralatimes.com


    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തരംതാഴ്ത്തല്‍ നടപടിയില്‍ പ്രതികരിച്ച് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്.

    തരംതാഴ്ത്തലുമായി ബന്ധപ്പെട്ട് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത് തരംതാഴ്ത്തലല്ല തരം തിരിക്കലാണെന്നുമായിരുന്നു ജേക്കബ്ബ് തോമസ് പ്രതികരിച്ചത്. എസ്.ഐയായി തരംതാഴ്ത്തിയാലും കുഴപ്പമില്ലെന്നും എസ്.ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റല്ലേയെന്നും ജേക്കബ്ബ് തോമസ് പരിഹസിച്ചു.

    ”ഇത് താഴ്ത്തല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല. തരം തിരിക്കലാണ്. സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നു. അത് നടപ്പാക്കുന്നു. നമ്മള്‍ പൗരന്മാര്‍ എന്തുചെയ്യും.

    നടപടിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ല. അതില്‍ ഒപ്പിടുന്നത് ആരാണെന്ന് നോക്കാം. മാത്രമല്ല, പൊലീസ് വകുപ്പില്‍ എസ്.ഐയുടെ പോസ്റ്റ് വളരെ നല്ല പോസ്റ്റാണ്. അതിലേക്ക് എന്നെ പോസ്റ്റ് ചെയ്താലും എനിക്ക് വളരെ ഇഷ്ടമായിരിക്കും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ അത്ര സുഖകരമായ അവസ്ഥ അല്ലല്ലോ”, ജേക്കബ്ബ് തോമസ് ചോദിച്ചു.

    നീതിയല്ലാത്ത കാര്യം ചെയ്താല്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഉണ്ടല്ലോ, ആ അവകാശം വിനിയോഗിക്കുമോ എന്ന ചോദ്യത്തിന് നീതിമാനല്ലേ നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ജേക്കബ്ബ് തോമസിന്റെ മറുപടി.

    ഡി.ജി.പി. റാങ്കിലുണ്ടായിരുന്ന ജേക്കബ് തോമസിനെ എ.ഡി.ജി.പി.യാക്കിയാണ് തരംതാഴ്ത്തിയത്. നിരന്തരമായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി. വിവിധ കേസുകളില്‍ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

    സര്‍വീസിലിരിക്കേ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന് പേരില്‍ പുസ്തകം എഴുതിയതും ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

    മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ് ജേക്കബ് തോമസ്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാന്‍ എ.ഡി.ജി.പി.യായിട്ടായിരിക്കും വിരമിക്കേണ്ടി വരിക.

    രണ്ട് വര്‍ഷത്തോളമായി സസ്പെന്‍ഷനലിയാരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചെടുത്തത്. എന്നാല്‍ സേനക്ക് പുറത്ത മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ആയിട്ടായിരുന്നു നിയമനം.

    Post Bottom Ad