• Breaking News

    കളിയിക്കാവിള എ.എസ്.ഐ വധം: തെളിവെടുപ്പിനായി പ്രതികളെ കുഴിത്തുറയിലെത്തിച്ചു; ഇന്ന് കോടതിയിൽ ഹാജരാക്കും

    ASI murder The accused were thrown into the ditch for evidence; He is scheduled to appear in court today,www.thekeralatimes.com


    കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും ഷമീമിനെയും കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറയിലെത്തിച്ചു. പ്രതികളുമായി പൊലീസ് ഉടന്‍ തെളിവെടുപ്പ് നടത്തും. കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംശയത്തിന്റെ അടിസ്ഥാനത്തിൽ 23 പേരെ തമിഴ്‍നാട് കർണാടക പൊലീസ് കസ്റ്റഡിയിൽ നിർത്തിയിരിക്കുകയാണ്.

    ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തൌഫീഖ്, ഷഫീഖ് എന്നീ മുഖ്യപ്രതികളെ തമിഴ്‍നാട്, കേരള അതിര്‍ത്തിയിലേക്ക് പൊലീസ് കൊണ്ടുവന്നത്. കുഴിത്തുറ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ എത്തിച്ചത്.

    രാവിലെ തന്നെ ഇവരെ കുഴിത്തുറ കോടതിയില്‍ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കും. അവധിയായതിനാൽ ഇന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കില്ല. കർണാടകയിലെ ഉഡുപ്പിയിൽ നിന്നും പിടിയിലായ ഇവരെ കഴിഞ്ഞ ദിവസം ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് തമിഴ്നാട്‌ ക്യു ബ്രാഞ്ചിന് കൈമാറിയിരുന്നു. വൻ സുരക്ഷ സന്നാഹത്തോടെയാണ് ഇവരെ കളിയിക്കാവിളയിൽ എത്തിച്ചത്. കേരളത്തിൽ ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയ സയ്ദ് അലി അടക്കമുള്ള കൂട്ടാളികൾ ഇപ്പോഴും ഒളിവിലാണ്.

    നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

    ഇപ്പോൾ അറസ്റ്റിലായ അബ്ദുൾ ഷമീം ഹിന്ദു മുന്നണി നേതാവായിരുന്ന കെ പി സുരേഷ് കുമാറിനെ 2014-ൽ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കർണാടകത്തിൽ പല വേഷങ്ങളിലും പേരുകളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. പലയിടത്തായി താമസിച്ചിരുന്ന ഇവർ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതും. അൽ-ഉമ്മയുടെ തീവ്രവാദ ആശയങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇവർ ശ്രമിച്ചിരുന്നു. കൂടുതൽ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവർ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

    Post Bottom Ad