• Breaking News

    കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം: പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് നെയ്യാറ്റിൻകര ടൗൺ ജമാ അത്തിൽ എന്ന് ആരോപിച്ചു പ്രതിഷേധമാർച്ച് ഇന്ന്

    The murder of Kaliyakavila ASI Protests planned in Neyyattinkara town of Jamail,www.thekeralatimes.com


    നെയ്യാറ്റിൻകര: കളിയിക്കാവിള ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു മുഖ്യപ്രതികൾ കൊലപാതകത്തിന് മുൻപ് നെയ്യാറ്റിൻകര ടൗണിലൂടെ നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. പ്രതികൾ നെയ്യാറ്റിൻകരയിൽ നിന്നാണ് രാത്രി കളിയിക്കാവിളയിൽ എത്തിയതെന്ന് സംശയം ബലപ്പെടുത്തുന്നതായിരുന്നു ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നെയ്യാറ്റിൻകര ടൗൺ ജമാ അത്തിൽ ഉണ്ടായിരുന്നതായി സൂചനകൾ ലഭിച്ചിരുന്നു.

    സൂചനകളുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ടൗൺ ജമാ അത്തിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികൾക്ക് പ്രധാന സഹായം നൽകി ഭീകരവാദ പ്രവർത്തനങ്ങൾക്ക് താവളമൊരുക്കുന്ന കേന്ദ്രമായി നെയ്യാറ്റിൻകര ടൗൺ ജമാ അത്ത് മാറി എന്നാരോപിച്ചു, നെയ്യാറ്റിൻകര ടൗൺ ജമാ അത്ത് അടച്ചുപൂട്ടാമെന്നാവശ്യപ്പെട്ട് സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്നു വൈകീട്ട് 4 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിൽ സംഘപരിവാറിന്റെയും ബിജെപിയുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്തു വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

    Post Bottom Ad