• Breaking News

    സവര്‍ക്കറിനെതിരെ പ്രസ്താവന; മാഗ്‌സസെ പുരസ്‌കാര ജേതാവിനെതിരെ കലാപാഹ്വാനം ചെയ്‌തെന്ന് കേസ്

    Statement against Savarkar; Case against Magsaysay Award winner,www.thekeralatimes.com


    ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കറിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും മഗ്‌സസെ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡെക്കെതിരെ കേസ്. കലാപത്തിന് കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വകുപ്പായ 153എ, 501(1) ബി എന്നിവയാണ് ചമുത്തിയത്.

    ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് രാജീവ് കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അലിഗഢ് സിവില്‍ലൈന്‍സ് പൊലീസാണ് പാണ്ഡെക്കെതിരെ കേസെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ സന്ദീപ് പാണ്ഡെ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

    ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സന്ദീപ് പാണ്ഡെ പ്രസംഗത്തില്‍ പറഞ്ഞത്.

    Post Bottom Ad