• Breaking News

    ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു

    Militants clash in Jammu and Kashmir; Security forces killed three Hizbul militants,www.thekeralatimes.com


    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ഭീകരരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎഫ്, ആര്‍മി,ജമ്മു-കാശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

    ഇന്ന് രാവിലെയാണ് കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നുപേരെയും വധിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊല്ലപെട്ടവരില്‍ നിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും കൂടാതെ പണവും കണ്ടെത്തിയിട്ടുണ്ട്.

    Post Bottom Ad