• Breaking News

    ഇതുവരെ ക്യാമറക്ക് മുന്നില്‍, ഇനി പിന്നില്‍; നടി പാര്‍വതി സംവിധാന രംഗത്തേക്ക്

    So far in front of the camera, no more behind; Actress Parvathi to make a comeback,www.thekeralatimes.com


    ഈ വര്‍ഷം അവസാനത്തോടെ തന്റെ സംവിധാനസംരംഭം ഉണ്ടാകുമെന്ന് നടി പാര്‍വതി തിരുവോത്ത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ചില യാത്രകളും നിലവില്‍ ഏറ്റെടുത്ത പ്രൊജക്റ്റുകളും പൂര്‍ത്തിയാകുന്നതോടെ താന്‍ സംവിധാന രംഗത്തേക്ക് കടക്കുമെന്നാണ് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടെ പാര്‍വതി പറഞ്ഞത്.

    2020 നവംബര്‍-ഡിസംബര്‍ മാസത്തോടെ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് പാര്‍വ്വതി വ്യക്തമാക്കി. 2021ല്‍ ആകും ചിത്രീകരണവും മറ്റുകാര്യങ്ങളും നടക്കുക എന്നും സിനിമയുടെ ആ മേഖല തന്നെ ഏറെ ആവേശഭരിതയാക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. തിരക്കഥയിലും തന്റെ പങ്കാളിത്തം ഉണ്ടാകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

    വേണു ഒരുക്കുന്ന ‘രാച്ചിയമ്മ’യാണ് പാര്‍വതിയുടെ പുതിയ ചിത്രം. ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

    Post Bottom Ad