• Breaking News

    ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; പ്രതിഷേധക്കാര്‍ക്കെതിരെ ഭീഷണിയുമായി യോഗി ആദിത്യനാഥ്

    Azadi slogan is treason; Yogi Adityanath threatens protesters,www.thekeralatimes.com


    പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്താകെ ആസാദി മുദ്രാവാക്യം മുഴങ്ങുമ്പോള്‍ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് രാജ്യദ്രോഹമെന്നും സര്‍ക്കാര്‍ അതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.
    കാണ്‍പൂരില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരണ സമ്മേളനത്തിലാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരമാര്‍ശം. ഇന്ത്യയുടെ മണ്ണില്‍നിന്നു കൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താന്‍ ജനങ്ങളെ അനുവദിക്കാനാകില്ലെന്നു ആദിത്യനാഥ് പറഞ്ഞു.

    Post Bottom Ad