• Breaking News

    48 മണിക്കൂര്‍, 23 ലക്ഷം കാഴ്ച്ചക്കാര്‍; 69-ാം വയസിലും രജനികാന്ത് പുലിക്കുട്ടി; ദര്‍ബാറിലെ ‘ചുമ്മാ കിഴി…’- വീഡിയോ

    48 hours, 23 lakh viewers; Rajinikanth at age 69; What's In The Durbar? - video,www.thekeralatimes.com


    രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിലെ ചുമ്മാ കിഴി എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. രജനികാന്തിന്റെ പ്രായത്തെ തോല്‍പ്പിക്കുന്ന ചുവടുകള്‍ തന്നെയാണ് ഗാനത്തിന്റെ ആകര്‍ഷണം. ഒപ്പം രജനി-എസ്പിബി കൂട്ടുകെട്ടും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിവേകിന്റേതാണ് വരികള്‍.

    മികച്ച സ്വീകാര്യതയാണ് വീഡിയോ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗാനത്തിന് 23 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. ട്രെന്‍ഡിംഗിലും അഞ്ചാം സ്ഥാനത്താണ് ഗാനം. സര്‍ക്കാറി’നു ശേഷം മുരുഗദോസ് ഒരുക്കിയ ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

    ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 150 കോടിയ്ക്ക് മേല്‍ കളക്ട് ചെയ്തിരുന്നു.


    Post Bottom Ad