• Breaking News

    കണ്ണൂരില്‍ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    RSS worker arrested for bombing a police picket post in Kannur,www.thekeralatimes.com


    കണ്ണൂര്‍ പൊന്ന്യം റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് അറസ്റ്റിലായത്. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രബേഷിനെ പിടികൂടിയത്.

    ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാര്‍ റോഡില്‍ സ്റ്റീല്‍ ബോംബ് സ്ഫോടനം നടന്നത്. നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമമായിരുന്നു ഇതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

    പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പൊലീസ് വിശദമാക്കി. ജനുവരി 16 ന് നടന്ന സ്‌ഫോടനത്തിലെ യഥാര്‍ത്ഥ ലക്ഷ്യം പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് അല്ലായിരുന്നുവെന്നും സമീപത്തുള്ള കതിരൂര്‍ മനോജ് സേവാകേന്ദ്രമായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. ബോംബ് റോഡില്‍ വീണു പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

    Post Bottom Ad