• Breaking News

  തലമുടി വെട്ടിക്കളഞ്ഞും വിവസ്ത്രയാക്കിയും രസിച്ചു, കാസർഗോഡ് സഹ അധ്യാപികയെ കൊന്നതിന് പിന്നിലെ വെങ്കിട്ട രമണയുടെ സൈക്കോ മനസ്സ്

  Venkitha Ramana's psycho-psychology behind killing her co-teacher in Kasargod,www.thekeralatimes.com

  അധ്യാപികയുടെ മരണത്തിൽ സഹ അധ്യാപകന്റെ പങ്ക് വെളിപ്പടുത്തി അന്വേഷണ സംഘം. അധ്യാപികയെ ബക്കറ്റിൽ മുക്കി കൊന്നശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിന് മുൻപ് രൂപശ്രീ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് സഹ അധ്യാപകനായ വെങ്കിട്ട് രമണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിൽ നിന്നും രൂപശ്രീയുടെയെന്ന് കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതേ കാറിലാണ് മൃതദേഹം കടൽക്കരയിൽ എത്തിച്ച് കടലിൽ തള്ളിയതെന്നാണ് സൂചന. അതേസമയം പ്രതിയെ സഹായിച്ചെന്ന് കരുതുന്ന ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. വെങ്കിട്ട് രമണയുടെ സുഹൃത്ത് നിരഞ്ജനെയെയാണ് കസ്റ്റഡിയിൽ എടുത്തത്.

  മഞ്ചേശ്വരം മിയാപദവ് സ്വദേശിയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ക്രൂരമായ രീതിയിലാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു. അഴുകി വികൃതമായ മൃതദേഹത്തിൽ നിന്ന് തലമുടി പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഇതാണ് കൂടുതൽ ദുരൂഹത ഉയർത്തുന്നത്. മുപ്പത്തിയാറു മണിക്കൂറുകൾ മൃതദേഹം കടലിൽ കിടന്നാൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം പഠിക്കുന്നുണ്ട്. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് രൂപശ്രീയുടെ മരണത്തിനു പിന്നിലെ കാരണമെന്നും വെങ്കിട്ടരമണ സൈക്കോ ആയിരുന്നോവെന്നതടക്കമുള്ള രീതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബക്കറ്റിൽ തല മുക്കിയാണ് രൂപശ്രീയെ കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. മുടി ഇവർ വടിച്ചുമാറ്റി എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും വിശദമായ പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങള്‍ ലഭ്യമാകൂ എന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

  ആത്മഹത്യയെന്ന് പൊലീസ് കരുതിയ കേസിൽ, മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും തലമുടി മുറിച്ച നിലയിൽ കണ്ടതുമാണ് കൊലപാതകമെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയാൻ കാരണം. ഇത് മാത്രമല്ലാതെ മറ്റു ചില സംശയങ്ങളും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. രൂപശ്രീയെ മുന്നിൽ നിർത്തി അദ്ധ്യാപകൻ ലോൺ എടുത്തിരുന്നു. ജാമ്യമായി രൂപശ്രീയുടെ ശമ്പള സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്. ലോൺ അടവിൽ പ്രശ്‌നങ്ങൾ വന്നപ്പോൾ അത് രൂപശ്രീയുടെ അക്കൗണ്ടിൽ നിന്നാണ് പോയത്. ഇത് ഇവർ തമ്മിൽ തർക്കത്തിന് വഴിവെച്ചിരുന്നു എന്നാണ് അറിയുന്നത്. സ്വന്തം അനിയത്തിയോടും മകനോടും ഞാൻ മരിച്ചാൽ ഈ അധ്യാപകനാണ് ഉത്തരവാദിയെന്നു പറഞ്ഞിരുന്നതായി രൂപശ്രീയുടെ ഭർത്താവ് പറഞ്ഞു.
  രൂപശ്രീയ്ക്ക് രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. രണ്ടും കാണാതാകുകയും അതിൽ ഒന്ന് ആരോ ജന്നൽപ്പടിയിൽ കൊണ്ട് വെച്ച് തിരികെ കിട്ടിയതായും ബന്ധുക്കൾ പറയുന്നു. എന്നാൽ കാണാതായ ഒരു ഫോൺ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ആത്മഹത്യ ആണെങ്കിൽ സംഭവ ദിവസം, സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടപ്പോൾ മൊബൈൽ റേഞ്ച് കാണിക്കുന്നത് ബെരിക്കെയിലായിരുന്നു. വലിയ ദൂരം തന്നെ ബെരിക്കെയും ദുർഗിപ്പള്ളിയും തമ്മിലുണ്ട്. ദുർഗിപ്പള്ളിയിൽ സ്‌കൂട്ടർ വെച്ചപ്പോൾ എങ്ങിനെ മൊബൈൽ ഫോൺ റേഞ്ച് ബെരിക്കെയിൽ കാണിക്കുന്നു എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. ദുർഗിപ്പള്ളിയിൽ നിന്ന് ഏഴു കിലോമീറ്ററാണ് കടലിലേക്ക് ഉള്ളത്. സ്‌കൂട്ടർ വെച്ച ശേഷം ഈ ഏഴു കിലോമീറ്റർ ദൂരം രൂപശ്രീ നടന്നു പോയോ എന്നും ബന്ധുക്കൾ ചോദിക്കുന്നു.

  അന്നേ ദിവസം, മകളുടെ സ്കൂളിൽ ഫീസ് അടയ്ക്കുവാൻ വേണ്ടി രൂപശ്രീ പോയിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ സ്കൂളിൽ എത്തിയ രൂപശ്രീ താനുമായി സംസാരിക്കുമ്പോൾ ഒരു കാൾ വരികയും അതോടു കൂടി ഭയപ്പാടോടെ ഫീസ് അടച്ചു എന്ന് പറഞ്ഞ് പോകുകയും ആയിരുന്നുവെന്ന് മകൾ പൊലീസിന് മൊഴി നൽകി. രൂപശ്രീയുടെ മൊബൈലിലേക്ക് അവസാനം വിളിച്ചതുകൊലപാതകം നടത്തിയ സഹ അദ്ധ്യാപകനായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ദുർഗിപ്പള്ളിയിൽ പാർക്ക് ചെയ്ത നിലയിൽ ആദ്യം കാണപ്പെട്ടിരുന്നില്ല. പിന്നീടാണ് വണ്ടി അവിടെ പാർക്ക് ചെയ്ത നിലയിൽ കാണുന്നത്. സ്‌കൂട്ടർ പാർക്ക് ചെയ്ത ദുർഗിപ്പള്ളിയിലും മൊബൈൽ റേഞ്ച് അവസാനം കാണപ്പെട്ട ബെറിക്കെയിലും രൂപശ്രീയ്ക്ക് പോകേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് വണ്ടിയും മൊബൈൽ റേഞ്ചും ഈ സ്ഥലങ്ങളിൽ കാണപ്പെട്ടു എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.