• Breaking News

    സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ സൂര്യഗ്രഹണം കണ്ട 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

    Fifteen people who lost sight of the eclipse without safety precautions,www.thekeralatimes.com


    ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് നോക്കിയ പതിനഞ്ചോളം പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നുമാണ് റിപ്പോര്‍ട്ട്. പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് കാഴ്ചക്ക് ഗുരുതര പ്രശ്നങ്ങള്‍ സംഭവിച്ച് ചികിത്സ തേടേണ്ടി വന്നത്.

    ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്.

    സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണ്. ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

    Post Bottom Ad