• Breaking News

    ‘ദുബായില്‍ പ്രോഗ്രാമിന് പോയപ്പോള്‍ എയര്‍ ഹോസ്റ്റസിനെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹമായിരുന്നു’ മകളായി അഭിനയിച്ച അഞ്ജുവിന് ആശംസകളുമായി സുരഭി

    Surabhi wished Anju to act as her daughter when she met the air hostess in Dubai,www.thekeralatimes.com


    ജനപ്രിയ കുടുംബ ഹാസ്യപരമ്പരയായ ‘എം 80 മൂസ’യില്‍ മൂസക്കായിയുടെയും പാത്തുവിന്റെയും മകളായി അഭിനയിച്ച അഞ്ജു എയര്‍ ഹോസ്റ്റസ് ആയി. നടി സുരഭി ലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

    സുരഭിയുടെ പോസ്റ്റ് ഇങ്ങനെ

    M80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ.

    അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ Air Hostessനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു Air Hostess ആകുക എന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്നം നടത്തി പഠിച്ചു Air Hostess ആയി. എയർ ഇന്ത്യയിൽ ജോലിയും കിട്ടി. ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ.

    അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ❤️🤗👍🏼🥰


    Post Bottom Ad