• Breaking News

    12 മണിക്കൂര്‍ കൊണ്ട് 100kയിലധികം ട്വീറ്റുകള്‍ ; മരക്കാറെ മറികടന്ന് മമ്മൂട്ടിയുടെ പ്രീസ്റ്റ്

    Over 100k tweets in 12 hours; Priest of Mammootty,www.thekeralatimes.com


    മമ്മൂട്ടിയുടെ പുതിയ ചിത്രം ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത്12 മണിക്കൂര്‍ കൊണ്ട് 100kയിലധികം ട്വീറ്റുകള്‍ നേടി മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗായി സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ചിത്രം.

    #ThePriestFL എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നേരത്തെ മോഹന്‍ലാലിന്റെ മരക്കാര്‍ ഫസ്റ്റ് ലുക്ക് ഹാഷ്ടാഗിന്റെ റെക്കോര്‍ഡ് മറികടന്നുകൊണ്ടാണ് മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് മുന്നിലെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അനൗണ്‍സ് ചെയ്ത ദ പ്രീസ്റ്റ്.

    മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മലയാളത്തിലെ യുവതാരങ്ങള്‍ അടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്.

    Post Bottom Ad