• Breaking News

    ഗവര്‍ണറുമായുള്ള തര്‍ക്കം പരിഹരിക്കണമെന്നാണ് ഒ. രാജഗോപാല്‍ പറഞ്ഞത്; വിശദീകരണവുമായി വി. മുരളീധരന്‍

    O. Rajagopal said he would settle the dispute with the governor V. Muralidharan with explanation,www.thekeralatimes.com


    ഗവര്‍ണര്‍ക്കെതിരായ ഒ രാജഗോപാലിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറെ കുറ്റപ്പെടുത്തിയല്ല താന്‍ സംസാരിച്ചതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞതായി വി. മുരളീധരന്‍ അറിയിച്ചു.

    മുഖ്യമന്ത്രിയും ഗവര്‍ണറുമായുള്ള തര്‍ക്കം പരിഹരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് രാജഗോപാല്‍ പറഞ്ഞതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് ആരുടെയും പിന്തുണയുടെ ആവശ്യമില്ലെന്നും ഒ രാജഗോപാലിന്റെ പ്രസ്താവന പാര്‍ട്ടിയില്‍ ഒരു ആശയകുഴപ്പവും ഉണ്ടാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

    ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുത്. ഇത് ആശാസ്യകരമല്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. ഇതൊക്കെ ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ് എന്നായിരുന്നു രാജഗോപാല്‍ നേരത്തെ പറഞ്ഞത്.

    മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവര്‍ണറെ നിയമിക്കുന്നതെന്നും രാജഗോപാല്‍ ചോദിച്ചു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായി. ജനങ്ങളുടെ മുന്നില്‍ പരസ്പരം പോരടിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ശരിയല്ല. അത് ആശാസ്യകരവുമല്ല.

    ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സര്‍ക്കാരിന്റെ തലപ്പത്തെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്, എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

    Post Bottom Ad