• Breaking News

    ജനാധിപത്യം സംരക്ഷിക്കാന്‍; ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബസ് സ്റ്റോപ്പ്

    To protect democracy; The bus stop with the introduction of the Constitution,www.thekeralatimes.com


    ജനാധിപത്യം തകരുന്ന നാട്ടില്‍ സര്‍ഗാത്മക പ്രതിഷേധവുമായി കേരളം മാതൃകയാവുകയാണ്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വ്യക്തികളുടെ പേരിന് പകരം ഭരണഘടനയുടെ ആമുഖമാണ് കല്ലില്‍ കൊത്തിയാണ് വേറിട്ട പ്രതിഷേധം.

    കൂറ്റനാട് തൃത്താല റോഡില്‍ വി.ടി ബല്‍റാം എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് ഉദ്ഘാടകന്റെയും അദ്ധ്യക്ഷന്റെയുമെല്ലാം പേരിന് പകരം ഭരണഘടനയുടെ ആമുഖം സ്വര്‍ണ ലിപിയില്‍ ആലേഖനം ചെയ്തത്.

    വി.ടി ബല്‍റാം എം.എല്‍.എ തന്നെയാണ് ബസ് സ്റ്റോപ്പിന്റെ ചിത്രങ്ങള്‍ സഹിതം പുതിയ പ്രതിഷേധ രീതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതോടെ ഒട്ടേറെ പേരാണ് ഈ ചരിത്ര ബസ് സ്റ്റോപ്പിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.


    Post Bottom Ad