• Breaking News

    ശബരിമലയിലെ വാവര് നടയില്‍ മകരവിളക്ക് സീസണിലെ നടവരവ് 3.1 ലക്ഷം


     ശബരിമല: മകരവിളക്ക് കാലത്തെ വാവര് നടയിലെ വരവ് ഞായറാഴ്ച എണ്ണി തിട്ടപ്പെടുത്തി. 3,16,278 രൂപയാണ് ആകെ നടവരവ്. മണ്ഡലകാലത്ത് 7,00,593 രൂപയായിരുന്നു വരവ്. ഇതില്‍ നാലില്‍ ഒരു ഭാഗംമാത്രമാണ് ദേവസ്വത്തിന് അവകാശപ്പെട്ടത്. വാവരുടെ പ്രാതിനിധ്യമുള്ള മല്ലപ്പള്ളി വെട്ടപ്ലാലാക്ക് കുടുംബത്തിലെ വി.എസ്.
    അബ്ദുല്‍ റഷീദ് മുസലിയാരാണ് കാരണവര്‍. ഏഴ് അംഗങ്ങളാണ് ശബരിമലയില്‍ കര്‍മാദി കാര്യങ്ങള്‍ക്ക് ചുമതലയുള്ളത്. 

    Post Bottom Ad