• Breaking News

    വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ അവിട്ട മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 16-ന് തുടങ്ങും




    വെള്ളനാട്: വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ അവിട്ട മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 16 മുതൽ 26 വരെ നടക്കും.16-ന് വൈകീട്ട് 5-ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കെ.എസ്.ശബരീനാഥൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ക്ഷേത്ര പ്രസിഡൻറ് ബി.മോഹനൻ നായർ അധ്യക്ഷനാകും.17-ന് രാവിലെ 6.30 മുതൽ വേദജപം,
    18-ന് വൈകീട്ട് 5-ന് വിദ്യാരാജ ഗോപാല മന്ത്രാർച്ചന, രാത്രി 7.15-ന് ഭജന, 20-ന് ഉച്ചയ്ക്ക് 12 -ന് ഉണ്ണിയൂട്ട്. 22-ന് വൈകീട്ട് 5.30-ന് സർവ ഐശ്വര്യപൂജ, 7.30-ന് ഭജന. 23-ന് രാവിലെ 10.30-ന് അവഭ്യഥസ്നാന ഘോഷയാത്ര, രാത്രി 7.30-ന് ഭജനാമ്യതം, 8-ന് നാടകം. 24-ന് രാത്രി 7.15-ന് ഭജന, 8.30-ന് നൃത്ത വിസ്മയം. 26-ന് വൈകീട്ട് 6.15-ന് ഉരുൾ, 7.30-ന് ഭജന, 8-ന് താലപ്പൊലി, 8.30-ന് ഓട്ടൻതുള്ളൽ. 26-ന് രാവിലെ 11-ന് നാഗർക്ക് നൂറുംപാലും, വൈകീട്ട് 3.30-ന് ഉറിയടി, 8.30-ന് ഭജന, 9-ന് അത്താഴപൂജ.

    Post Bottom Ad