• Breaking News

    പല തവണ പണം തിരിച്ചടക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഒരു രൂപ പോലും തിരികെ അടച്ചിട്ടില്ല; മല്ല്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

    He has promised to pay back several times but never paid a single rupee;  Supreme Court slams Mallya,www.thekeralatimes.com

    ന്യൂഡല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്കെതിരെ സുപ്രീം കോടതി. പല തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും ഒരു രൂപ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതിനെതിരെ മല്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് നരിമാന്‍ ഇക്കാര്യം അറിയിച്ചത്.
    ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേയ്ക്കു കടന്ന വിജയ് മല്യ ഇതുവരെ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികളിലാണിപ്പോള്‍ ഇംഗ്ലണ്ടെന്നും നരിമാന്‍ പറഞ്ഞു. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

    Post Bottom Ad