• Breaking News

    ജപ്പാന്‍ തീരത്തെത്തിയ കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

    Corona confirmed to two Indians aboard a ship off the coast of Japan,www.thekeralatimes.com


    ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെതുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിന് യാത്ര തുടരാന്‍ അനുവാദം നല്‍കിയിട്ടില്ല.

    രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു.

    കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം.

    ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിന്‍സസിലാണ്. 273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

    അതിനിടെ ചൈനയില്‍ കൊറോണ മരണസംഖ്യ ഉയരുന്നു. രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി പത്തായി. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‍പ്പത്തിനാലായിരം പിന്നിട്ടു. ഏപ്രില്‍ മാസത്തോടെ മാത്രമെ പൂര്‍ണമായി കൊറോണ വ്യാപനം തടയാന്‍ ആവുകയുള്ളൂവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ 400 ഗവേഷകരുടെ ദ്വിദിന സമ്മേളനം ആരംഭിച്ചു.

    Post Bottom Ad