• Breaking News

    പാലോട് മേളയിൽ സിനിമ കാണാനും കഥ പറയാനും വൻ തിരക്ക്


    പാലോട് : പാലോട് മേളയുടെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവലിലും കഥപറയൽ മത്സരത്തിലും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം. സിനിമകളെപ്പറ്റിയുള്ള ചർച്ചയിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. ചിൽഡ്രൻ ഓഫ് ഹെവൻ ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് പഥേർ പാഞ്ചാലി, ദ ഗോഡ്ഫാദർ, ദ പിയാനിസ്റ്റ്, ദ ഗ്രേറ്റ് ഡിറ്റക്ടർ, താരേ 
    സമീൻപർ, ഒൺസ് അപ്പോൺ എ ടൈം ഇൻ ദ വെസ്റ്റ്, തങ്ക മീൻകൾ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്നലെ റാബിറ്റ് പ്രൂഫ് ഫെൻസ്, ദ ഫസ്റ്റ് ഗ്രേഡർ, സൈക്കോ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾ നിറഞ്ഞ കൈയടി നേടി. വേദി ഗ്രന്ഥശാലയിലാണ് ചലച്ചിത്ര പ്രദർശനം. ഒരു ദിവസം നാല് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. രാവിലെ 10, പകൽ 12, വൈകിട്ട് 3, 5 എന്നിങ്ങനെയാണ് സമയക്രമം. കഥപറയൽ മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികളാണ് ഇതുവരെ പങ്കെടുത്തത്. 14 വരെ കഥകളയക്കാം. 3,001 രൂപ ക്യാഷ് അവാർഡും മൊമൻ്റോയുമാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം 2,001 രൂപയും മൊമൻ്റോയും, മൂന്നാംസ്ഥാനം 1,001 രൂപയും മൊമൻ്റോയുമാണ്. ചുരുങ്ങിയ സമയത്തിൽ (പരമാവധി പത്ത് മിനിട്ട് ) കഥ പറഞ്ഞ്  6238796939 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ ശബ്ദ സന്ദേശമായി അയക്കേണ്ട തരത്തിലാണ് മത്സര രീതിയെന്ന് മേള കൺവീനർ അമ്പു എസ്.നായർ അറിയിച്ചു.
     

    Post Bottom Ad