• Breaking News

    പാലോട് മേളയിൽ വിജ്ഞാനം പകർന്ന് ഐ.എസ്.ആർ.ഒ പവലിയൻ




    പാലോട്പാലോട് മേളയിൽ വിജ്ഞാനം പകർന്ന് ഐ.എസ്.ആർ.ഒ. പവലിയൻ ശ്രദ്ദേയമായി. ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് സ്കൂൾ-കോളേജ് വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിന് പാലോട് കാർഷിക മേളയിൽ സൗകര്യമൊരുക്കിയാണ് ഐ.എസ്.ആർ.ഒ.ശ്രദ്ദേയമായത്. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി, ജി.എസ്.എൽ.സി, ജി.എസ്.എൽ.വി. എം.കെ. III, ക്രയോജനിക് എൻജിൻ -വികാസ് എൻജിൻ മോഡലുകൾ, റോക്കറ്റ് വിക്ഷേപണ വാഹനങ്ങളുടെ മാതൃകകൾ, ചാന്ദ്രയാൻ, ലാൻഡർ, ഇൻസാറ്റ് സാറ്റലൈറ്റുകളുടെ മാതൃകകൾ മുതലായവ മേള നഗരിയിൽ ഐ.എസ്.ആർ.ഒ സജ്ജമാക്കിയിട്ടുണ്ട്. ആകാശ കാഴ്ചകൾക്കും പ്രത്യേക ക്രമീകരണമുണ്ട്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ വലിയ നിരയാണ് ഐ.എസ്.ആർ.ഒ പവലിയനിൽ അനുഭവപ്പെടുന്നത്. ശാസ്ത്ര പഠിതാക്കൾക്ക് ഏറെ വിജ്ഞാനപ്രദമായ ഐ.എസ്.ആർ.ഒ. പവലിയൻ 16 വരെ മേളയിൽ പ്രവർത്തിക്കുമെന്ന് കൺവീനർ ഗോപീകൃഷ്ണൻ അറിയിച്ചു.

    Post Bottom Ad