• Breaking News

    പാലോട് മേള; കാട്ടുപോത്തിന്റെ സായാഹ്ന നടത്തവും കുടുംബശ്രീ ഉത്പന്ന പ്രദർശന വിപണനവും ശ്രദ്ദേയമായി



    പാലോട് : ഹരിയാന കാട്ടു പോത്തിന്റെ (മുറേ പോത്ത്) സായാഹ്ന നടത്തവും, കുടുംബശ്രീ ഉത്പന്ന പ്രദർശന വിപണനവും 
    പാലോട് കാർഷിക മേളയിൽ കൗതുകവും ശ്രദ്ദേയവുമായി.
    1,500 കിലോയിലധികം തൂക്കം വരുന്ന പോത്തിന്റെ ഉശിരൻ നടത്തം കാണാൻ നൂറുകണക്കിനാളുകളാണ് മേളയിൽ തടിച്ചു കൂടുന്നത്. കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ മുതലായവയുടെ വില്പനയും മേളയിൽ സജീവമാണ്. കാലികളിലെ രാജനായ ഹരിയാന കാട്ടുപോത്ത് ആദ്യമായാണ് പാലോട് മേളയിൽ എത്തുന്നത്. ചെയർമാൻ എം.ഷിറാസ്ഖാനും ജനറൽ സെക്രട്ടറി ഇ.ജോൺകുട്ടിയും ഉൾപ്പടെയുള്ള സംഘാടക സമിതി ഭാരവാഹികൾ ഹരിയാന പോത്തിന്റെ സായാഹ്ന നടത്തത്തിന് അകമ്പടിയേകി.

    മേളയിൽ കുടുംബശ്രീ ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും ശ്രദ്ധേയമായിട്ടുണ്ട്. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലെ വാർഡുതല അയൽക്കൂട്ടം പ്രവർത്തകരുടെ കരകൗശല ഉല്പന്നങ്ങളാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. തൂവലിലും ചിരട്ടയിലും നിർമ്മിച്ച നിരവധി ഉല്പന്നങ്ങൾ വില്പനയ്ക്കായി  വച്ചിട്ടുണ്ട്. സ്വയംസംരംഭക ഉല്പന്ന വിപണന സ്റ്റാളുകളുടെ ഉദ്‌ഘാടനം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി നിർവഹിച്ചു.

    Post Bottom Ad