• Breaking News

    പാലോട് മേളയിൽ ഇന്ന് (11-ന് )

    രാവിലെ 10-ന് ജില്ലാ പഞ്ചായത്തും ജില്ലാ ആയൂർവേദ ആശുപത്രിയും സംഘടിപ്പിക്കുന്ന സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ്. രാവിലെ 10 മുതൽ കേന്ദ്ര നാളികേര വികസന ബോർഡ് സംഘടിപ്പിക്കുന്ന കർഷക സെമിനാറും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ നടത്തുന്ന ഹരിത മേളത്തിൽ മൂന്നാമത് മലയോര കർഷക സംഗമവും 57-ാമത് കർഷക ശ്രേഷ്ഠ അവാർഡ് ദാനവും നടക്കും. തുടർന്ന് ഹരിത മേളം- 2020 അവാർഡ് നിശ. വൈകീട്ട് 6 മുതൽ മലയോര കർഷക അവാർഡ് വിതരണവും കർഷകരെ ആദരിക്കലും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മേള രക്ഷാധികാരി ജോർജ്ജ് ജോസഫ് അധ്യക്ഷനാകും. 6 മുതൽ കളരിപ്പയറ്റും, 8 മുതൽ ട്രാക്ക് ഗാനമേളയും നടക്കും.

    Post Bottom Ad