• Breaking News

    പാലോട് മേള; സാംസ്കാരിക സമ്മേളനവും, പുസ്തക പ്രകാശനവും നടത്തി


    പാലോട്: പാലോട് മേളയുടെ ഭാഗമായി സാംസ്കാരിക സമ്മേളനവും, പുസ്തക പ്രകാശനവും നടത്തി. സാംസ്ക്കാരിക സമ്മേളനം 
    പിരപ്പൻകോട് മുരളി ഉദ്‌ഘാടനം ചെയ്തു. ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായി, ദേശമംഗലം രാമകൃഷ്ണൻ, ഡോ.എം.എ. സിദ്ദിഖ്, സജീവപിള്ള, കാഞ്ഞിരംപാറ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തക പ്രകാശനവും നടന്നു. അമേച്വർ നാടക മത്സരത്തിൽ നീലക്കുറുക്കൻ, കുരുവി പോകുന്നു, അപ്പൻ പറഞ്ഞ കഥകൾ, അവാർഡ് എന്നീ നാടകങ്ങൾ അരങ്ങേറി. ഇന്ന് ഉച്ചയ്ക്ക് മലയോര കർഷക കോൺഗ്രസും കർഷക ശ്രേഷ്ഠ അവാർഡ് ദാനവും നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.

    Post Bottom Ad