• Breaking News

    ഷഹീന്‍ ബാഗ് ഉള്‍പ്പെട്ട ഒഖ്‌ലയില്‍ എ.എ.പിക്ക് കൂറ്റന്‍ ജയം

    Shahin Bagh-AAP win,www.thekeralatimes.com


    പൗരത്വ ഭേദഗതി ബില്ലിനെതിരെ ഏറ്റവും ശക്തമായ സമരം നടക്കുന്ന ഷാഹീന്‍ ബാഗ്, ജാമിയ നഗര്‍ എന്നിവ ഉള്‍പ്പെട്ട ഒഖ്‌ലാ മണ്ഡലത്തില്‍ എഎപിയുടെ അമാനുത്തുള്ള ഖാന്‍ വിജയിച്ചു. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 72,000 വോട്ടുകള്‍ക്ക് മുമ്പിലാണ്.

    ഒരുഘട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയില്‍. പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ വന്‍ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
    വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.

    ബി.ജെ.പിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോണ്‍ഗ്രസിനായി പര്‍വേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്.

    ഷാഹീന്‍ബാഗ് എന്ന ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പി പയറ്റിയിരുന്നത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം.

    Post Bottom Ad