• Breaking News

    ലാഭം മാത്രം ലക്ഷ്യമാക്കി കെ.എസ്.ആര്‍.ടി.സിയ്ക്ക് മുമ്പോട്ടു പോകാനാവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

    KSRTC cannot go ahead for profit only: Minister AK Sasheendran,www.thekeralatimes.com

    കെഎസ്ആര്‍ടിസി ബിസിനസ് സ്ഥാപനമല്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. തുടര്‍ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കടന്നിട്ടും ശമ്പള വിതരണത്തിന് സര്‍ക്കാര്‍ സഹായം തേടേണ്ടി വന്ന കെഎസ്ആര്‍ടിസിയുടെ അവസ്ഥയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.

    വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം 30 കോടിയോളം എത്തി. എന്നാല്‍ സാമൂഹ്യബാധ്യത നിറവേറ്റുമ്പോള്‍, ലാഭമെന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തി മുന്നോട്ട് പോകാനാകില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

    സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും 1000 കോടിയുടെ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 109 കോടി അധികമായി വകയിരുത്തിയതും ആശ്വാസമാണ്. അതേ സമയം ഡയറക്ടര്‍ ബോര്‍ഡില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

    Post Bottom Ad